കൂടെ താമസിച്ച ആളെ വാട്‌സാപ്പിലൂടെ 'ചീത്ത വിളിച്ചു': പ്രവാസി യുവതിക്ക് ദുബായില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ! പിടിയിലായത് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ


ദുബായ്: ഫ്‌ളാറ്റില്‍ കൂടെ താമസിക്കുന്ന ആളെ ചീത്ത വിളിച്ചതിന് ബ്രിട്ടീഷ് യുവതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. ദുബായില്‍ താമസിക്കുന്ന ബ്രിട്ടീഷ് യുവതിക്കാണ് വാട്‌സാപ്പ് മെസേജിന്റെ പേരില്‍ തടവ് ശിക്ഷ.

ദുബായില്‍ ഫ്‌ളാറ്റില്‍ കൂടെ താമസിക്കുന്ന യുക്രെയ്ന്‍ യുവതിയെ ചീത്ത വിളിച്ചുവെന്ന കാരണത്തിലാണ് ബ്രിട്ടീഷ് യുവതി കുടുങ്ങിയത്. കഴിഞ്ഞ ലോക്ഡൗണിനിടെ വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ആര് ഡൈനിങ് ടേബിള്‍ ഉപയോഗിക്കും എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം.

ഹ്യൂമന്‍ റിസോഴ്‌സ് മാനേജരായി ജോലി ചെയ്തുവരുന്ന 31 കാരി 2018 മുതലാണ് ദുബായില്‍ താമസമാക്കിയത്. യുകെയിലേക്ക് തിരികെ മടങ്ങാനിരിക്കെയാണ് യുവതിക്ക് കുരുക്കായത്. യുകെയിലേക്ക് തിരിക്കുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയുടെ പേരില്‍ കേസുണ്ടെന്നും രാജ്യം വിടാനാകില്ലെന്നും തിരിച്ചറിയുന്നതും.

രണ്ട് വര്‍ഷം തടവ് അല്ലെങ്കില്‍ വന്‍ പിഴ അടച്ച് തടവില്‍ നിന്ന് ഒഴിവാകാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.