പിറന്നാള്‍ ദിനത്തില്‍ നൽകാൻ മകന് ഇഷ്ടപെട്ട ബൈക്ക് സർപ്രൈസ് സമ്മാനമായി ഒരുക്കിവെച്ചു; മകന്റെ പുഞ്ചിരിക്കുന്ന മുഖം കാണാൻ നിമിഷങ്ങൾ എണ്ണി കാത്തിരുന്ന അച്ഛനും അമ്മയും കേട്ടത് ഞെട്ടിക്കുന്ന മരണ വാര്‍ത്ത


പിറവം: പിറവം കാരൂര്‍ക്കാവ് -വെട്ടിക്കല്‍ റോഡില്‍ പാമ്ബ്ര പുളിഞ്ചോട് ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 21 -കാരൻ മരിച്ചു. മേലരീക്കര കണ്ണുകുഴയ്ക്കല്‍ വിഷ്ണു ആണ് മരിച്ചത്. വിഷ്ണുവിന്റെ പിറന്നാളാണു നാളെ. പിറന്നാള്‍ ദിനത്തില്‍ മകന് ഏറ്റവും ഇഷ്ടപെട്ട ബൈക്ക് സമ്മാനം നല്‍കാന്‍ കാത്തിരുന്ന അച്ഛനും അമ്മയും കേട്ടത് മകന്റെ മരണ വാര്‍ത്തയായിരുന്നു.

ബൈക്കുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛന്‍ വിജയനും അമ്മ സതിയും ചേര്‍ന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തില്‍ ബൈക്കിന്റെ താക്കോല്‍ കൈമാറാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പക്ഷേ സമ്മാനം വാങ്ങാൻ നിൽക്കാതെ വിഷ്ണു യാത്രയായി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നു കരുതുന്നു.

സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക