ബുള്ളറ്റ് ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേർക്ക് ഗുരുതര പരിക്ക്


മാവേലിക്കര: ബുള്ളറ്റ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. പുന്നമ്മൂട് ളാഹ ജങ്ഷനില്‍ വ്യാഴാഴ്ച രാത്രി 10നാണു അപകടം നടന്നത്. പുന്നമ്മൂട് ക്ലാരക്കുഴിയില്‍ അനില്‍(43), സിനിമ, സീരിയല്‍, നാടക നടനായ ഈരേഴതെക്ക് കോട്ടയുടെ കിഴക്കതില്‍ പ്രേം വിനായക്(28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനായകന്റെ കൂടെയുണ്ടായിരുന്ന ഈരേഴതെക്ക് മുണ്ടോലില്‍ വീട്ടില്‍ ശിവശങ്കറിനും പരിക്കേറ്റിട്ടുണ്ട്.

ജങ്ഷനിലെ പച്ചക്കറി കടയില്‍ നിന്ന് സാധനം വാങ്ങി റോഡിലേക്ക് കയറിയ വിനയാകിന്റെ ബൈക്കിലേക്ക് പുന്നമ്മൂട് ഭാഗത്തേക്ക് വന്ന അനിലിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിലൂടെ നിരങ്ങി മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പെട്രോള്‍ ചോര്‍ന്നാണ് തീപ്പിടുത്തം ഉണ്ടായത്.

ബൈക്കിന്റെ അടിയില്‍ പെട്ട അനിലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ ഇയാളെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ പരിക്കേറ്റ വിനയാകിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് കെടുത്തിയത്‌.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.