‘മുസ്ലിങ്ങൾക്ക് പ്രത്യുത്പാദന നിരക്ക് ഹിന്ദുക്കളേക്കാൾ കൂടുതൽ’; ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ഇവർ ആ​ഗ്രഹിക്കുന്നതെന്ന് വിവാദ പരാമർശവുമായി ബീഹാർ ബി.ജെ.പി എം.എൽ.എ


പാട്ന: മുസ്ലിങ്ങൾ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ആ​ഗ്രഹിക്കുന്നെന്ന ബി.ജെ.പി എം.എൽ.എയുടെ പരാമർശം വിവാദമാകുന്നു. ബിഹാറിലെ ബി.ജെ.പി നേതാവ് ഹരി ഭൂഷൺ താക്കൂറാണ് വിവാദ പരാമർശം നടത്തിയത്. മുസ്ലിങ്ങളുടെ പ്രത്യുത്പാദന നിരക്ക് ഹിന്ദുക്കളെക്കാൾ കൂടുതലാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനാണ് ഇവർ ആ​ഗ്രഹിക്കുന്നതെന്നുമാണ് എം.എൽ.എ പറഞ്ഞത്. ‌

സംസ്ഥാനത്തെ ജനന നിരക്കിൽ വലിയ തോതിൽ കുറവുണ്ടായെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ഹരി ഭൂഷൺ. ബിഹാറിൽ ജനന നിരക്ക് കുറഞ്ഞുവെന്നത് ശരിയാണ്. എന്നാൽ ഇത് ഹിന്ദുക്കൾക്കിടയിൽ മാത്രമാണെന്നും മുസ്ലിങ്ങൾക്കിടയിൽ ജനന നിരക്ക് കുറഞ്ഞിട്ടില്ലെന്നുമാണ് ഹരി ഭൂഷൺ ‌പറഞ്ഞത്.

ജനസംഖ്യാ നിരക്ക് നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം കൊണ്ടുവരണം. രാജ്യത്തുള്ള വിഭവങ്ങൾ വളരെ കുറവാണെന്നം എം.എൽ.എ പറഞ്ഞു.
ബിഹാറിലെ ബിസ്ഫി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് ഹരി ഭൂഷൺ.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.