കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ സി.പി.എം പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം. സി.പി.എം പ്രവര്ത്തകന് സുബീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ എതിരാളികളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്കുന്ന സൂചന. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് തവണ വീടിനുള്ളിലേക്ക് അക്രമികള്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞുവെന്ന് വീട്ടുകാര്‍ പറയുന്നു. വീടിനുള്ളിലേക്ക് ലക്ഷ്യം വെച്ചാണ് അക്രമികള്‍ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞത്. സ്ഫോടകവസ്തു പതിച്ചതിനെ തുടര്‍ന്ന് വീടിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.