കൊൽക്കത്തയിൽ കോൺഗ്രസ്-ഇടത് സംയുക്ത റാലിക്ക് ഇന്ന് തുടക്കം


കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായ കോൺഗ്രസിന്റെയും ഇടതു പാർട്ടികളുടെയും സംയുക്ത പ്രചാരണത്തിന് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം.
കൊൽക്കത്തയിൽ കോൺഗ്രസ്-ഇടത് സംയുക്ത റാലിക്ക് ഇന്ന് തുടക്കം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഉൾപ്പെടെ ഇരുപക്ഷത്തെയും നേതാക്കൾ വേദി പങ്കിടും. സഖ്യത്തിൽ അംഗമായ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും പങ്കെടുക്കും.

എന്നാൽ സമ്മേളനത്തിൽനിന്ന് രാഹുൽ ഗാന്ധി വിട്ടുനിൽക്കും. പശ്ചിമ ബംഗാൾ ഒഴികെ, അസം, പുതുച്ചേരി, തമിഴ് നാട്, കേരളം എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ടെത്തി പ്രചാരണം നടത്തുന്നുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി ബംഗാളിലേക്ക് എത്തുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.