മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു; ഒരാഴ്ചത്തേയ്ക്ക് ഹിന്‍ഗോളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു


മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചതോടെ ഹിന്‍ഗോളില്‍ ഒരാഴ്ചത്തേയ്ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു.മാര്‍ച്ച് ഒന്ന് മുതല്‍ 7 വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ മറാത്തവാഡ േേഖലയില്‍ ശനിയാഴ്ച മാത്രം 46 ഓളം പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ഹിന്‍ാേളില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 4083 ആയി.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ഹിനാേളി കളക്ടര്‍ രുചേഷ് ജയ്‌വന്‍ഷി വ്യക്തമാക്കി. സ്‌കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എല്ലാം ഒരാഴ്ചത്തേക്ക് അടഞ്ഞുകിടക്കും. പാല്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവയ്ക്ക് മാത്രമാണ് ഇളവ്. ബാങ്കുകളില്‍ അട്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനം മാത്രമേ അനുവദിക്കൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.