കേരളത്തില്‍ ജനിതക മാറ്റം വന്ന വൈറസ് വ്യാപനമുണ്ടോയെന്ന് പരിശോധിക്കണം; ആശങ്ക അറിയിച്ച് എയിംസ് മേധാവി


ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയുന്നതിനിടെ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ രോഗവ്യാപനത്തില്‍ ആശങ്ക അറിയിച്ച് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മേധാവി രണ്‍ദീപ് ഗുലേറിയ. ഈ സംസ്ഥാനങ്ങളില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്ന് അദേഹം നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ ആകെ എണ്ണത്തില്‍ 71 ശതമാനം കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരേഗ്യമന്ത്രാലയത്തിന്റെ കഴിഞ്ഞാ ഒരാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരാഴ്ചക്കിടെ റിപ്പോര്‍ട്ട് ചെയ്ത 80,536 പുതിയ കേസുകളില്‍ 56,932 എണ്ണം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇതില്‍ 39, 260 എണ്ണം കേരളത്തില്‍ നിന്ന് മാത്രമാണ്.

പ്രതിദിന രോഗികളുടെ നിരക്ക് ഈ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നതിന് പിന്നില്‍ തിരിച്ചറിയപ്പെടാത്ത പുതിയ വൈറസ് വകഭേദത്തിന്റെ സാന്നിധ്യമാണെന്ന കാര്യത്തില്‍ പഠനം നടത്തണമെന്ന് ഡോക്ടര്‍ ഗുലേറിയ പറഞ്ഞു. വൈറസിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ നാഷണല്‍ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ ഡോക്ടര്‍ ഗുലേറിയ പ്രശംസിച്ചു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന കാര്യവും അദേഹം എടുത്തു പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.