ബാലുശ്ശേരി സീറ്റ് വിട്ടുനൽകില്ല, ധർമജനെ മറ്റെവിടെയെങ്കിലും സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ട്- ദളിത് കോണ്‍ഗ്രസ്കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഏത് മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന.

അതേസമയം ധര്‍മജനെ ബാലുശ്ശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരേ ദളിത് കോണ്‍ഗ്രസ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും ദളിത് കോണ്‍ഗ്രസ് കത്തയച്ചു.

അതേ സമയം ധര്‍മജന് എതിരല്ല തങ്ങളെന്നാണ് ദളിത് കോണ്‍ഗ്രസ് പറയുന്നത്. സെലിബ്രിറ്റിയായ ധര്‍മ്മജനെ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.