കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ആരോഗ്യപ്രവർത്തക മരിച്ചു


മൂവാറ്റുപുഴ: ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന
ആരോഗ്യപ്രവർത്തക സുലോചന ആണ് മരിച്ചത്. 52 വയസ് ആയിരുന്നു. ആവോലി പഞ്ചായത്ത് അംഗം രണ്ടാർകോട്ടപ്പുറത്ത് കെ കെ ശശിയുടെ ഭാര്യയാണ്.
കോവിഡ് അസുഖ ബാധിതയായതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ. ഇതിനിടയിലാണ് ഇന്ന് രാവിലെ ഇവർ മരിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ആർ ബി എസ് കെ നഴ്സ് ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

എറണാകുളം മലയിടം തുരുത്ത് സ്വദേശിയാണ് പരേത. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പെരുമ്പാവൂർ പൊതു ശ്മശാനത്തിൽ നടന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.