കിണറ്റില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം


പ്രതീകാത്മക ചിത്രം

കൽപ്പറ്റ: വയനാട് വെസ്റ്റ് പുതുപ്പാടി പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വെെകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴക്കൂടുതല്‍ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി.ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് നാളെ ഖബറടക്കും. ഭര്‍ത്താവും മൂന്ന് കുട്ടികളുമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക