കത്വ ഫണ്ട്‌ പ്രതിരോധത്തിൽ ലീഗിന് തിരിച്ചടി; കേരളത്തില്‍ നിന്നും പണം ലഭിച്ചിട്ടില്ല, കേസ് നടത്തുന്നത് പ്രതിഫലം വാങ്ങാതെ: ഇരകളുടെ കുടുബത്തിന്റെ അഭിഭാഷക ദീപികാ സിങ് രജാവാത്ത്, ഫണ്ട് തിരിമറി ആരോപണം പുതിയ വഴിത്തിരിവിലേക്ക്..


കോഴിക്കോട്: കത്വ കേസില്‍ ഇരയുടെ കുടുംബത്തിന് നിയമസഹായം
നല്‍കുന്നതിനായി യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയതും ഇതേത്തുടര്‍ന്ന് വലിയ ആരോപണങ്ങള്‍ ഉയര്‍ന്നതും കളിഞ്ഞ ദിവസമാണ്. എന്നാലിപ്പോള്‍ ഇതുമായിബന്ധപ്പെട്ട ആരോപണം പുതിയ വഴിത്തിരിവിലേക്കെത്തുകയാണ്. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ അഭിഭാഷക ദീപിക സിങ് രജാവത്ത് പറയുന്നത്.

കത്വ കേസിലെ അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസിന്റെ നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്നും ദീപിക സിങ് രജാവത്ത് പറഞ്ഞു. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തില്‍ നിന്ന് പണമൊന്നും ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

കത്വ കേസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകര്‍ക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നല്‍കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ അവകാശവാദം. ഇതിനായി കേസ് കോഡിനേറ്റുച്യെയുന്ന മുബീന്‍ ഫാറൂഖിയുമായി ബന്ധപ്പെട്ടെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ മുബീന്‍ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്. ഇതോടെവിവാദം പുതിയ വഴിത്തിരിവിലേക്കു കടക്കുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.