ഡോ. ഹാദിയയെ കാണാന്‍ പിതാവ് അശോകനും മാതാവ് പൊന്നമ്മയുമെത്തി, മാതാപിതാക്കൾക്കൊപ്പമുള്ള ഹാദിയയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ


മലപ്പുറം: ഇസ്ലാം സ്വീകരിച്ച ഹാദിയയെ കാണാന്‍ മാതാപിതാക്കളെത്തി. ഒതുക്കുങ്ങലിലെ ക്ലിനിക്കിലെത്തിയാണ് പിതാവ് അശോകനും മാതാവ് പൊന്നമ്മയും ഹാദിയയെ കണ്ടത്. ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഹാദിയയുമായി
അകന്നത്.

ഹാദിയ ഇസ്‌ലാം സ്വീകരിച്ച് ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയായിരുന്നു. ഹൈക്കോടതി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനെ തുടര്‍ന്ന് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഏറെ നാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയക്ക് നീതി ലഭിച്ചത്.

ഇതിനു ശേഷം പഠനം പൂര്‍ത്തിയാക്കിയ ഹാദിയ മലപ്പുറം ഒതുക്കുങ്ങലില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കുകയായിരുന്നു. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് ക്ലിനിക്കിന്റെ പേര്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.