ജോർജ് കുട്ടിക്കും കുടുംബത്തിനും തീയേറ്ററിൽ എത്താൽ സാധിക്കില്ല: നിലപാട് കടുപ്പിച്ച്- ഫിലിം ചേംബർ


കൊച്ചി: ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 2 ഫെബ്രുവരി 19ന് ഓടിടി റിലീസായി പ്രദർശനത്തിനെത്തുകയാണ്. ഒടിടി റിലീസിന് ശേഷം തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കാനും അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരുന്നു. ഈ നീക്കത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബർ .

ദൃശ്യം 2 ഒടിടിക്ക് നൽകരുതായിരുന്നെന്നും ആ സിനിമ കേരളത്തിലെ ഒരു തിയേറ്ററിലും കളിക്കില്ലെന്നും ഫിലിം ചേംബർ പ്രസിഡന്റ് വിജയകുമാർ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

മോഹൻലാൽ അഭിനയിച്ച സിനിമയാണെങ്കിലും പുതുമുഖ ചിത്രമാണെങ്കിലും ഒടിടിയിൽ റിലീസ് ചെയ്താൽ പിന്നീട് തിയേറ്ററിൽ പുറത്തിറക്കാൻ സാധിക്കില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്തർ, മുരളി ​ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആമസോൺ പ്രൈം വഴിയാണ് ചിത്രത്തിന്റെ റിലീസ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.