ബി‌.എസ്.‌എൻ‌.എൽ കുറഞ്ഞ നിരക്കിലുള്ള മൂന്ന് പുതിയ DSL ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു


ഇന്ത്യയിലെ ഏറ്റവും വലിയ വയർഡ് ബ്രോഡ്ബാന്റ് സേവനദാതാക്കളായ ബി‌എസ്‌എൻ‌എൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി മൂന്ന് ഡി‌എസ്‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചു. 299 രൂപ, 399 രൂപ, 555 രൂപ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാകുന്നത്. മറ്റ് ഇന്റർനെറ്റ് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത കുറഞ്ഞ പ്ലാനുകളാണ് ഇവ. 10 എംബിപിഎസ് വേഗത മാത്രമേ ഈ പ്ലാനുകളിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുകയുള്ളു.

ഭാരത് ഫൈബർ വിഭാഗത്തിലുള്ള ഒരു ദശലക്ഷം ഉപഭോക്താക്കളടക്കം ഏഴ് ദശലക്ഷം വയർലൈൻ ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. ഉപയോക്താക്താക്കളിൽ വലിയൊരു വിഭാഗവും ഡിഎസ്എൽ ആയതിനാൽ തന്നെയാണ് ഈ വിഭാഗത്തിൽ മൂന്ന് പുതിയ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഡിഎസ്എൽ ഉപയോക്താക്കൾക്ക് 10 എംബിപിഎസ് എന്നത് സാധാരണ ലഭിക്കുന്ന സ്പീഡാണ്. ഫൈബർനെറ്റിലുള്ള വേഗതയുമായി ഇതിനെ താരതമ്യപ്പെടുത്താൻ സാധിക്കില്ല.

ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്ലാനുകൾ
ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച പുതിയ പ്ലാനുകളിൽ ആദ്യത്തേത് 299 രൂപ വിലയുള്ള പ്ലാനാണ്. ഇത് 100ജിബി സിയുഎൽ എന്നാണ് അറിയപ്പെടുന്നത്. 10 എംബിപിഎസ് വേഗതയിൽ 100 ജിബി ഡാറ്റ വരെ നൽകുന്ന പ്ലാനാണ് ഇത്. 100 ജിബി ഡാറ്റ കഴിഞ്ഞാൽ വേഗത 2 എംബിപിഎസായി കുറയും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഒഴികെയുള്ള എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാണ്. ആറുമാസത്തേക്ക് 299 പ്ലാൻ ലഭ്യമാകും പിന്നീടെ ഉപയോക്താക്കൾ 399 രൂപ പ്ലാനിലേക്ക് മാറണം.

പട്ടികയിലെ രണ്ടാമത്തെ പ്ലാനിന് 399 രൂപയാണ് വില. 200ജിബി സിയുഎൽ എന്നാണ് ഈ പ്ലാൻ അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ ഈ പ്ലാൻ 200 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 10 എം‌ബി‌പി‌എസ് വേഗത തന്നെയാണ് 399 രൂപ പ്ലാനിലൂടെയും ലഭിക്കുന്നത്. 200 ജിബി എന്ന ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഈ പ്ലാനിന്റെ വേഗത 2 എം‌ബി‌പി‌എസായി കുറയും. ഈ പ്ലാൻ ഉപയോഗിക്കുന്നവർ ഒരു മാസത്തേക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റായി 500 രൂപ നൽകേണ്ടി വരും. ഈ പായ്ക്ക് 30 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും നൽകുന്നു.

555 രൂപയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാനുകളിൽ മൂന്നാമത്തെ പ്ലാനിന്റെ വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭിക്കുനം. ഇതിനൊപ്പം 500 ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 2 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. മേൽപ്പറഞ്ഞ പ്ലാനുകൾ മികച്ച വാലിഡിറ്റിയുള്ളവയാണ്. യഥാക്രമം 5.5 മാസം, 10.5 മാസം, 20.5 മാസം, 30.5 മാസം വരെയാണ് ഈ പ്ലാനുകളുടെ വാലിഡിറ്റി. കൂടാതെ ഉപയോക്താക്കൾക്ക് 5.5 മാസത്തേക്ക് സൌജന്യ സേവനങ്ങൾ ലഭിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.