പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രതികളായ പ്രഭുകുമാര്‍, സുരേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരിക്കുന്നത്.
ഡിസംബര്‍ 25നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ ഭാര്യാപിതാവ് പ്രഭുകുമാറും അമ്മാവന് സുരേഷും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പ്രഭുകുമാറിന്റെ മകള്‍ ഹരിത ഇതര ജാതിയില്‍പ്പെട്ട അനീഷിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.