വാഗ്ദാനങ്ങൾ നിറവേറ്റുന്നു, ഇന്ത്യയുടെ, ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്ര നേതാക്കളിൽ ഒരാളാണ് മോദി; ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മോദിയെ വാനോളം പുകഴ്ത്തി- ഇ ശ്രീധരൻ


തിരുവനന്തപുരം: ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി മെട്രോ മാൻ ഇ ശ്രീധരൻ. ലോകം കണ്ട, ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ എന്നാണ്‌ അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്. വിസ്മയകരമായ കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്നും ശ്രീധരൻ പറഞ്ഞു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയുടെ, ലോകം കണ്ട ഏറ്റവും മികച്ച രാഷ്ട്ര നേതാക്കളിൽ ഒരാളാണ് മോദി. വാഗ്ദാനങ്ങൾ നിറവേറ്റി രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുകയാണ് വേണ്ടത്. അത് രണ്ടും വിസ്മയകരമായി അദ്ദേഹം ചെയ്യുന്നുണ്ട്. അഴിമതിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന് കീഴിലുള്ള വികസനത്തിന്റെ പ്രധാന ഹൈലൈറ്റ്' - ശ്രീധരൻ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിജെപിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബിജെപിക്കു മാത്രമേ രാജ്യത്തെ മുമ്പോട്ടു നയിക്കാനാകൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകും

താൻ ബി.ജെ.പിയിൽ ചേരുന്നതോടെ ബിജെപിയിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്ന് ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

'കേരളത്തിൽ എനിക്ക് നല്ലൊരു ഇമേജുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രത്യേകിച്ചും സത്യസന്ധത, ജോലികൾ കൃത്യമായി ചെയ്യുക എന്നിവയിൽ എനിക്ക് നല്ലൊരു പേരുണ്ട്. ഇങ്ങനെയുള്ള ഒരാൾ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചാൽ വളരെ കൂടുതൽ പേർ കൂടെവരും. ബി.ജെ.പിയിലേക്ക് ഒരു കുത്തൊഴുക്ക് തന്നെയുണ്ടാകും' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.