മാന്നാറിൽ നിന്നും യുവതിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേർ കൂടി പിടിയിൽ: കേസ് ഇ.ഡി അന്വേഷിക്കും


ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ നാല് പേർ കൂടി അറസ്റ്റിൽ. തിരുവല്ല സ്വദേശി ബിനോ വർ​ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് ഇപ്പോൾ അറസ്റിലായത്. മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾ മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. സ്വർണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു.

ബിന്ദു പേസ്റ്റ് രൂപത്തിലാണ് സ്വർണം കടത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് സംഘത്തെ കുറിച്ച് കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മാന്നാർ സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ബിന്ദുവിന്‍റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി തന്നെ സമ്മതിച്ചിട്ടുണ്ട്.

എട്ട് മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ വിശ്വസിച്ചിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൊലീസ് കൈമാറിയിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ ഹനീഫയുടെയും കൂട്ടാളികളുടെയും വിവരമാണ് ഇഡിക്ക് കൈമാറിയത്. ഗൾഫിൽ നിന്നും എത്തിയപ്പോഴെല്ലാം ഹനീഫയാണ് സ്വർണമടങ്ങിയ പൊതികൾ തന്നെ ഏൽപ്പിച്ചതെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ സ്വർണക്കടത്ത് കേസ് ആയതിനാൽ കസ്റ്റംസും കേസ് അന്വേഷിക്കും. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകൾ ശേഖരിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.