അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി കോണ്ഗ്രസ് എംഎൽഎ എല്‍ദോസ് കുന്നപ്പള്ളി; വിവാദം


കൊച്ചി: വിവാദത്തില്‍ കുടുങ്ങി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. രാമക്ഷേത്ര നിര്‍മ്മാണത്തിന് പണം നല്‍കിയെന്നും രൂപരേഖ ഏറ്റുവാങ്ങിയെന്നുമാണ് ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്നത്. ശ്രീ ചെറായി എന്ന ഫേസ്ബുക്ക് അക്കൌണ്ട് വഴിയാണ് ചിത്രം പ്രചരിക്കുന്നത്. അതേസമയം തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും രാമക്ഷേത്രത്തിനുള്ള ഫണ്ട് പിരിവാണെന്ന് അറിഞ്ഞിരുന്നില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി മീഡിയവണ്ണിനോട് പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ തുക സമര്‍പ്പണം നടത്തിയെന്ന് പറഞ്ഞാണ് പോസ്റ്റ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ജില്ല പ്രചാരക് അജേഷ് കുമാറില്‍ നിന്ന് രൂപ രേഖ ഏറ്റുവാങ്ങുന്നതിന്‍റെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. ശ്രീ ചെറായി എന്ന ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇതിനോടകം ഈ പോസ്റ്റ് വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ വിശദീകരണം. രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ ഫണ്ട് പിരിവാണെന്ന് അറിഞ്ഞില്ലെന്നും ആര്‍.എസ്.എസ്സിനെ വളര്‍ത്താന്‍ താന്‍ കൂട്ടുനില്‍ക്കില്ലെന്നും എല്‍ദോസ് കുന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ചിത്രം വിവാദമായതോടെ പാര്‍ട്ടിയില്‍ നിന്നും എല്‍ദോസ് കുന്നപ്പള്ളിക്ക് സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുത്ത് നില്‍ക്കുമ്പോഴാണ് എല്‍ദോസ് കുന്നപ്പള്ളിയുടെ പേരില്‍ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.