കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി യുപിയില്‍; നിരോധനാജ്ഞ പ്രഖ്യാപിച്ച് സഹാറന്‍പുര്‍ ജില്ലാ ഭരണകൂടം- Farmers protest priyanka Gandhi


ന്യൂഡല്‍ഹി: പ്രിയങ്കയുടെ വരവിനോടനനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങളെ നിരോധിച്ച് യുപിയിലെ സഹാറന്‍പുര്‍ ജില്ലാ ഭരണകൂടം. പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി വലിയ സമ്മേളനങ്ങള്‍ നിരോധിക്കുന്ന നിരോധാനാജ്ഞ ഉത്തരവാണ് ഭരണകൂടം പുറപ്പെടുവിച്ചത്. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാ പഞ്ചായത്തില്‍ പങ്കെടുക്കനാണ് പ്രിയങ്ക സഹറന്‍പുരില്‍ എത്തിയത്.

'കര്‍ഷകരെ കേള്‍ക്കാനും മനസ്സിലാക്കാനും അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കാനും ഇന്ന് ഞാന്‍ സഹാറന്‍പുരിലുണ്ടാവും. കറുത്ത കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കേണ്ടി വരും' എന്ന് രാവിലെ പ്രിയങ്ക ഗാന്ധി ഇന്ന് രാവിലെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

സംസ്ഥാനത്തെ 27 ജില്ലകളില്‍ നടക്കുന്ന ജയ് ജവാന്‍ ജയ് കിസാന്‍ കാമ്പയിനിന്റെ ഭാഗമായാണ് പ്രിയങ്ക എത്തുന്നത്. എന്നാല്‍ ക്രമസമാധാനം പാലനത്തിനായാണ് 144 ചുമത്തുന്നതെന്നും ഈ രീതി കുറച്ചുകാലമായി തുടരുന്നതാണെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് അഖിലേഷ് സിങ് പ്രതികരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.