സമരം വിജയം കാണാതെ വീട്ടിലേക്ക് മടക്കമില്ല; കര്‍ഷക നേതാവ് രാകേഷ് ടികായത്


ന്യൂഡൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത് ശനിയാഴ്ച ഉച്ചയ്ക്ക് പറഞ്ഞു. കർഷക സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരുന്ന മൂന്ന് മണിക്കൂർ നീണ്ട ദേശീയ പാത ഉപരോധം സമാധാനപരമായി അവസാനിച്ചതിനെ തുടർന്നായിരുന്നു രാകേഷ് ടിക്കയത്തിന്റെ വാക്കുകൾ.

പ്രതിഷേധം ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുമെന്നും നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് അതുവരെ സമയമുണ്ടെന്നും ഡൽഹി -ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപ്പൂരിൽ ഒത്തുകൂടിയ കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് രാകേഷ് ടിക്കയത് പറഞ്ഞു. നിയമങ്ങൾ ഈ സമയത്തിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുന്ന കർഷക സംഘങ്ങൾ കൂടുതൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാത ഉപരോധത്തിന്റെ ഭാഗമായി ഒരു കൂട്ടം കർഷകർ കുണ്ട്ലി മുതൽ പാൽവാൾ വരെയുള്ള ഡൽഹി-ഹരിയാന അതിർത്തിയിലെ ദേശീയപാത തടഞ്ഞു. ആംബുലൻസുകളെയും അവശ്യസേവനങ്ങളെയും ഉപരോധത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. പഞ്ചാബ്- ഹരിയാന അതിർത്തിയും പത്താൻ‌കോട്ട്- ജമ്മു ദേശീയപാതയും കർഷകർ ഉപരോധിച്ചു.

പഞ്ചാബിലെ സംഗ്രൂർ, ബർണാല, ബതിന്ദ എന്നിവയുൾപ്പെടെ 15 ജില്ലകളിലെ 33 സ്ഥലങ്ങളിൽ റോഡ് ഉപരോധം നടത്തിയെന്ന് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിംഗ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.