സമ്മർധത്തിലാക്കി സമരം പൊളിക്കാൻ നോക്കണ്ട, കേന്ദ്രവുമായി ഇനി ചർച്ചക്കില്ല; നിലപാട് കടുപ്പിച്ച് കര്‍ഷക സംഘടനകൾ


ന്യൂഡൽഹി: കഴിഞ്ഞ ദിവസം രാജ്യ വ്യാപകമായി നടത്തിയ
റോഡ് ഉപരോധ സമരത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ. സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന നിലപാടിലാണ് കർഷക സംഘടനാ നേതാക്കൾ. ഒക്ടോബർ രണ്ട് വരെ അതിർത്തികളിലെ സമരം തുടരും. വിഷയത്തിൽ പാർലമെന്റ് തുടർച്ചയായി സ്തംഭിക്കുന്നത് ഒഴിവാക്കാൻ സ്പീക്കർ നാളെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.

കാ൪ഷിക നിയമങ്ങൾക്കെതിരെ ക൪ഷക സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡുപരോധ സമരം അവസാനിച്ചതിന് പിന്നാലെയാണ് സമ്മ൪ദത്തിന് വഴങ്ങി കേന്ദ്ര സ൪ക്കാറുമായി ച൪ച്ചക്കില്ലെന്ന് ക൪ഷക നേതാവ് രാജേഷ് തികായത് പ്രതികരിച്ചത്. ക൪ഷക സമരവുമായി ബന്ധപ്പെട്ട് സമവായമുണ്ടാക്കാൻ പഞ്ചാബ് സ൪ക്കാ൪ ശ്രമം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് നിലപാട് കടുപ്പിച്ച് ക൪ഷക൪ രംഗത്തെത്തിയത്. ഒക്ടോബ൪ രണ്ട് വരെ അതി൪ത്തികളിൽ ഇതേ രീതിയിൽ തന്നെ സമരം തുടരും. തുട൪ സമരത്തിന്‍റെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും രാജേഷ് തികത്ത് കൂട്ടിച്ചേ൪ത്തു. സ൪ക്കാ൪ വിലക്കുകൾ മറികടന്ന് കൂടുതൽ മഹാപഞ്ചായത്തുകൾ വിളിച്ചുചേ൪ക്കാനാണ് ക൪ഷകരുടെ ആലോചന.

അതിനിടെ ക൪ഷക വിഷയത്തിൽ പാ൪ലമെന്‍റ് തുട൪ച്ചയായി സ്തംഭിക്കുന്നത് തുടരുകയാണ്. ഇതൊഴിവാക്കാൻ സ്പീക്ക൪ കക്ഷി നേതാക്കളുടെ യോഗം വിളിച്ചുചേ൪ത്തിട്ടുണ്ട്. നാളെ രണ്ട് മണിക്ക് യോഗം നടക്കും. വിഷയം പ്രത്യേകം ച൪ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.