സമരം അവസാനിപ്പിക്കണം: ചർച്ചയ്ക്ക് തയ്യാറെന്ന് കർഷകരോട് കേന്ദ്രം- Farmers Strike


ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കർഷകരെ വീണ്ടും ചർച്ചകൾക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് റ്റിക്കായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല. അതിർത്തികളിൽ നാളെ യുവ കിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കൾ സമരം നയിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.