ചാരിറ്റിയുടെ മറവില്‍ തട്ടിപ്പെന്ന് പരാതി; ഫിറോസ് കുന്നംപറമ്പിലിനെതിരെ പൊലീസ് കേസെടുത്തു


മാനന്തവാടി: ഓണ്‍ലൈനിലൂടെ കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നംപറമ്പിൽ സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ആരോപിച്ചു ദമ്പതികൾ
നല്കിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വയനാട് തോണിച്ചാലിലെ എം ജെ സഞ്ജയ് നല്‍കിയിരുന്ന പരാതിയിൽ ആണ് നടപടി.

സഞ്ജയ്യുടെ രണ്ട് വയസുള്ള മകന്റെ ചികിത്സയ്ക്കായിട്ട് ആയിരുന്നു പണപ്പിരിവ് നടത്തിയത്. ഈ പണം മുഴുവനായും ചികിത്സയ്ക്ക് നല്‍കിയെന്നാണ് ഫിറോസ് പറയുന്നത്. എന്നാല്‍ തങ്ങളുെ കൈവശമുണ്ടായിരുന്ന ചെക്കുകള്‍ ഒപ്പിട്ടു വാങ്ങി, ഫിറോസിന്റെ ആളുകളാണ് ബാക്കി പണം എടുത്തത്. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ വധഭീഷണി മുഴക്കിയെന്നും സഞ്ജയ് നല്‍കിയ പരാതിയില്‍ പറയുന്നു.

കുട്ടിയുടെ ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പേ അക്കൗണ്ടിലുള്ള ബാക്കി തുക ഫിറോസിന്റെ ആളുകള്‍ കൈക്കലാക്കിയെന്ന് പൊതുപ്രവര്‍ത്തകനായ ഹക്കീം ആരോപിച്ചു. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇതിനുണ്ടെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ദമ്പതികള്‍ കലക്ടര്‍ക്കും ജില്ല പോലീസ് ചീഫിനും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രതികരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.