കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു; റിയാദിൽ മത്സ്യമാർക്കറ്റിലെ സ്റ്റാളുകൾ അടപ്പിച്ചു


റിയാദ്: കോവിഡ്19 ന്റെ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ഉത്തര റിയാദിലെ അൽഉലയ്യയിൽ പ്രവർത്തിക്കുന്ന മത്സ്യമാർക്കറ്റിലെ ഏതാനും സ്റ്റാളുകൾ അധികൃതർ അടപ്പിച്ചു.

മത്സ്യമാർക്കറ്റിൽ നിയമ ലംഘനങ്ങൾ നടക്കുന്നതായി അൽഇഖ്ബാരിയ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കാതെ പരിധിയിൽ കൂടുതൽ ആളുകൾ ഒത്തുചേർന്ന് തിക്കും തിരക്കുമുണ്ടാക്കൽ, മാസ്‌കുകൾ ധരിക്കാതിരിക്കൽ, തെറ്റായ രീതിയിൽ മാസ്‌കുകൾ ധരിക്കൽ അടക്കമുള്ള നിയമ ലംഘനങ്ങളാണ് മാർക്കറ്റിൽ കണ്ടെത്തിയത്.

ചാനൽ റിപ്പോർട്ട് പുറത്തുവന്ന് അധികം കഴിയുന്നതിനു മുമ്പായി മത്സ്യമാർക്കറ്റിൽ നഗരസഭാധികൃതർ പരിശോധന നടത്തി ഏതാനും സ്റ്റാളുകൾ അടപ്പിക്കുകയായിരുന്നു.
സാമൂഹിക അകലം പാലിക്കൽ, തിക്കും തിരക്കും തടയൽ, സ്ഥാപനങ്ങൾക്കകത്ത് ഉപയോക്താക്കളുടെ നീക്കം ക്രമീകരിക്കുന്ന പോസ്റ്ററുകൾ സ്ഥാപിക്കൽ എന്നിവയെല്ലാം സ്ഥാപന ഉടമയുടെ ഉത്തരവാദിത്തമാണെന്ന് റിയാദ് നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.