യാത്രക്കാരില്ല, ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വെട്ടിക്കുച്ച് വിമാനകമ്പനികൾ


സു​ഹാ​ർ: കേ​ര​ള​ത്തി​ലെ നാ​ലു സെ​ക്ട​റി​ലേ​ക്കു​ള്ള യാ​ത്ര​നി​ര​ക്ക് പ​കു​തി​യാ​യി കുറഞ്ഞു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് നിരക്ക് കുറച്ചത്. ഒ​മാ​നും ഇ​ന്ത്യ​ക്കു​മി​ട​യി​ലെ എ​യ​ർ ബ​ബ്​​ൾ ധാ​ര​ണ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു.

തുടർന്ന്, പ്രതി​വാ​ര സീ​റ്റു​ക​ളു​ടെ എ​ണ്ണം കുറഞ്ഞു. ഇക്കാരണത്താൽ സ്വ​കാ​ര്യ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​ക​ളാ​യ ഗോ ​എ​യ​ർ, ഇ​ൻ​ഡി​ഗോ എ​ന്നി​വ​ക്ക്​ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ ഒ​മാ​നി​ലേ​ക്കു​ള്ള സ​ർ​വി​സി​ന്​ അ​നു​മ​തി നി​​ഷേ​ധി​ച്ചു. ഇ​തി​നു​ ശേ​ഷ​മാ​ണ്​ ഒ​മാ​നി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ന്ന​ത്.

130 മു​ത​ൽ 200 റി​യാ​ൽ വ​രെ കൊ​ടു​ത്താ​ണ് ന​വം​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി പ​കു​തി​വ​രെ പ​ല​രും യാ​ത്ര ചെ​യ്ത​ത്. അ​തേ നി​ര​ക്ക്​ ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​വു​മ്പോ​ൾ പ​കു​തി​യി​ല​ധി​കം കു​റ​ഞ്ഞ്​ 60 റി​യാ​ലി​ൽ വ​രെ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. മാ​ർ​ച്ചി​ലും നിരക്ക് കുറയാനാണു സാധ്യത. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്ര​നി​ര​ക്കി​ൽ വ​ലി​യ മാ​റ്റം വ​ന്നി​ട്ടി​ല്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.