നിങ്ങൾ ഒരു സൗജന്യ ജിമെയിൽ ഉപഭോക്താവാണോ. ? എങ്കിൽ ഗൂഗിൾ നിങ്ങളുടെ എന്തെല്ലാം വിവരങ്ങൾ നിങ്ങൾ അറിയാതെ ശേഖരിക്കുന്നുണ്ട് എന്ന് അറിയാം..


ആപ്പിൾ തങ്ങളുടെ സ്വകാര്യത നയം നടപ്പിലാക്കിയതിന് തൊട്ടു പിന്നാലെ ജി മെയിൽ ഉപയോഗിക്കുന്നവരിൽ നിന്നും എന്ത് തരം വിവര ശേഖരണമാണ് നടത്തുന്നതെന്ന രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ആപ്പിളിന്റെ പുതിയ സ്വകാര്യത നയത്തിന്റെ ഭാഗമായി ഐ ഫോൺ ഉപഭോക്താക്കൾക്കുള്ള ജി മെയിൽ ആപ്പിൽ പുതിയ മാറ്റം കൊണ്ട് വന്നതിലൂടെയാണ് ഗൂഗിൾ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ആപ്പിൾ ഐ ഫോൺ ആപ്ലിക്കേഷനുകൾക്ക് സ്വകാര്യത ലേബലിംഗ് കൊണ്ട് വന്നത്. ഇത് പ്രകാരം ഐ ഫോൺ ഉപയോക്താക്കൾക്ക് തങ്ങളുടെ ഏതൊക്കെ വിവരങ്ങളാണ് ആപ്പുകൾ ശേഖരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും.

അടുത്തിടെ ഗൂഗിൾ യൂട്യൂബിന്റെ ഐഓഎസ് പതിപ്പിന് വരുത്തിയ മാറ്റത്തിൽ പ്രൈവസി ലേബൽ നൽകിയിരുന്നു. അടുത്ത മാറ്റം വരേണ്ടത് ജി മെയ്ലിനായിരുന്നു. എങ്കിലും ഗൂഗിൾ നൽകുന്ന മാറ്റ് പ്രധാന സേവനങ്ങളായ ഗൂഗിൾ ഫോട്ടോസ്, ഡ്രൈവ്, ഗൂഗിൾ മാപ് എന്നിവയുമായി ബന്ധപ്പട്ട വിവരങ്ങൾ നൽകിയിട്ടില്ല.

നിങ്ങളൊരു ഐ ഫോൺ ഉപയോഗിക്കുന്നയാളാണെങ്കിൽ നിങ്ങളുടെ ഇ-മെയിൽ വിവരങ്ങൾ ഉൾപ്പെടെ നിരവധി വിവരങ്ങൾ ജി മെയിൽ ശേഖരിക്കുന്നുണ്ട്. ആൻഡ്രോയിഡ് യൂസേഴ്സിന്റെ കാര്യവും ഏതാണ്ട് ഇതൊക്കെ തന്നെ. സ്വകാര്യ- വ്യക്തിഗത ഇ - മൈലിന്റെതും ബിസിനസ് അക്കൗണ്ടുകളുടെതും തമ്മി സ്വകാര്യത നയങ്ങളിൽ മാറ്റമുണ്ട്.

ഈ വിവരങ്ങളാണ് ജി-മെയിൽ സൗജന്യ ഉപഭോക്താക്കളിൽ നിന്നും ഗൂഗിൾ ശേഖരിക്കുന്നത്;

പരസ്യ കമ്പനികൾക്ക് വേണ്ടി നിങ്ങളുടെ ഇന്റർനെറ്റിലെ ഇടപെടലിനെ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങൾ

നിങ്ങളുടെ ലൊക്കേഷൻ, യൂസർ ഐഡി, നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളിലാണ് ഇവ. പരസ്യ വെബ്സൈറ്റുകൾക്കും, അപ്പ്ലിക്കേഷനുകൾക്കും വേണ്ടിയാണ് ഇത്.

ഡാറ്റാ വിശകലനത്തിന് വേണ്ടി

ഇ-കോമേഴ്സ് സൈറ്റുകൾ വഴി നിങ്ങൾ വാങ്ങുകയോ വാങ്ങാൻ ശ്രമിക്കുകയോ ചെയ്ത സാധനങ്ങൾ, സാധനങ്ങൾ തിരഞ്ഞെടുക്കുന്ന രീതി തുടങ്ങിയ വിവരങ്ങൾ, ഇ-മെയിൽ അഡ്രസ്, ഫോട്ടോ-വീഡിയോ, നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയവ.

ജി-മെയിൽ അപ്പ്ലിക്കേഷന്റെ വികാസത്തിനായുള്ള വിവരങ്ങൾ

ഉപയോക്താക്കളുടെ ആവശ്യാനുസരണം അപ്പ്ലിക്കേഷനിൽ വരുത്തേണ്ട മാറ്റങ്ങളാണ് ഈ വിവര ശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ പേര്, സെർച്ച് ഹിസ്റ്ററി, ശബ്ദ സന്ദേശങ്ങൾ, ഇതര സന്ദേശങ്ങൾ, ഇ-മെയിൽ അഡ്രസ്, ഫോട്ടോ-വീഡിയോ, നിങ്ങൾ ഉപയോഗിക്കുന്ന സ്മാർട്ട് ഉപകരണങ്ങ ളുടെ മോഡൽ സംബന്ധിക്കുന്ന വിവരങ്ങൾ.

ഏതു തരം വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നത് എന്ന് എങ്ങനെ നോക്കാം?

ഐ ഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ നൽകുന്ന ഒരു ഓപ്ഷൻ ആണിത്. ആപ് സ്റ്റോറിൽ കയറി ആപ്പ് തിരഞ്ഞെടുത്ത് പ്രൈവസി സെക്ഷനിൽ നോക്കിയാൽ നിങ്ങളിൽ നിന്ന് പ്രസ്തുത ആപ്പ് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.