യുഎഇയുടെ ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലേക്ക്; അറബ് ലോകം ആഹ്ലാദത്തിൽ


ദുബായ്: അറബ് ലോകത്തിന്റെറ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആറ് മാസം മുൻപ് യു.എ.ഇ വിക്ഷേപിച്ച ‘ഹോപ് പ്രോബ്’ എന്ന ചൊവ്വാ പേടകം ചൊവ്വാഴ്ച രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ.

‘ഹോപ് പ്രോബി’ന് ചൊവ്വയിൽ കടക്കാനായാൽ ഈ ദൗത്യം പൂർത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും.ഇന്ത്യയുടെ മംഗൾയാൻ ഉൾപെടെ രണ്ട് രാജ്യങ്ങൾ മാത്രമാണ് ചൊവ്വാ ദൗത്യം ആദ്യ നീക്കത്തിൽ തന്നെ ലക്ഷ്യത്തിലെത്തിച്ചത്.

ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതോടെ പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ചിത്രങ്ങൾ അയച്ചു തുടങ്ങും. 3 അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് ഈ പര്യവേക്ഷണം നടക്കുക. ചൊവ്വയിലെ ഒരു വർഷം കൊണ്ട്(അതായത് ഭൂമിയിലെ 687 ദിവസങ്ങൾ) ഈ വിവരശേഖരണം ഏതാണ്ട് പൂർണമായി നടത്തും. ഇത്രയും ദിനങ്ങൾ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.