വി കെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ, മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചുഎറണാകുളം: മുന്‍മന്ത്രിയും മുസ്ലിം ലീഗ് എംഎൽഎയുമായ വി കെ ഇബ്രാഹിം കുഞ്ഞിന് എതിരെ എറണാകുളത്തെ മുസ്ലിം ലീഗില്‍ പടയൊരുക്കം. വരുന്ന തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കരുതെന്ന് പത്ത് ജില്ലാ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.

പാലാരിവട്ടം പാലം വിവാദം ദോഷം ചെയ്തുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അബ്ദുള്‍ മജീദ് ട്വന്റിഫോറിനോട് പറഞ്ഞു. നിരവധി അര്‍ഹതയും യോഗ്യതയും ഉള്ള സ്ഥാനാര്‍ത്ഥികളുണ്ട്. പാര്‍ട്ടിക്കും യുഡിഎഫിനും വിവാദങ്ങള്‍ ഗുണം ചെയ്യില്ലെന്നാണ് നിലപാട്. സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയ്ക്ക് ഊന്നല്‍ നല്‍കണം. കളമശേരിയില്‍ ആര് മത്സരിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അബ്ദുള്‍ മജീദ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.