രമേശ് പിഷാരടിക്കൊപ്പം ഇടവേള ബാബുവും കോണ്‍ഗ്രസിൽ


കൊല്ലം: താരസംഘടനയായ അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്ക്. രമേഷ് പിഷാരടി കോണ്ഗ്രസിൽ ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇരുവരും ചേർന്നാണ് ഐശ്വര്യ കേരള യാത്രായില്‍ പങ്കെടുത്തത്. ഐശ്വര്യ കേരള യാത്ര ഹരിപ്പാട് എത്തിയപ്പോഴാണ് ഇരുവരും വേദിയിലെത്തിയത്.

രമേശ് പിഷാരടിയുടെ സുഹൃത്തായ ധര്‍മജന്‍ വര്‍ഷങ്ങളായി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്നും ധർമജൻ മുമ്പ് പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശനം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും പിഷാരടി ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.