കൊച്ചിയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലപ്പുറം സ്വദേശി അറസ്റ്റിൽ


കൊച്ചി: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ സംഭവത്തിൽ കൊച്ചിയിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ.
തൃക്കാക്കരയിലും മറൈൻ ഡ്രൈവിലുമുള്ള റൂമുകളിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തു.കൊച്ചി നഗരത്തിൽ സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി ടെലികോം വകുപ്പ് നൽകിയ
വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊച്ചിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

തൃക്കാക്കരക്കു സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും ഒരു കംപ്യൂട്ടറും രണ്ടു മോഡവും അനുബന്ധ ഉപകരണങ്ങളും പൊലീസ് കണ്ടെത്തി. തൊടുപുഴ വണ്ണപ്പുറം സ്വദേശിയാണ് ഇവിടെ സ്ഥാപനം നടത്തിയിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇയാൾക്കെതിരെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു..

വിദേശത്തു നിന്നും വരുന്ന ടെലിഫോൺ കോളുകൾ ഇൻർനെറ്റ് സഹായത്തോടെ ലോക്കൽ നമ്പറിൽ നിന്നും ലഭിക്കുന്ന രീതിയിലേക്ക് പ്രതികൾ മാറ്റി നൽകിയിരുന്നു. ഇൻറർനെറ്റ് ഉപയോഗിച്ച് കോൾ റൂട്ട് ചെയ്ത് ചെറിയ വാടകയ്ക്ക് ഉപഭോക്താക്കൾക്ക് നൽകി വൻ ലാഭമുണ്ടാക്കുന്ന സംവിധാനമാണ് സമാന്തര എക്സ്ചേഞ്ചുകൾ. വിവിധ സർവ്വീസ് പ്രൊവൈഡർമാർക്ക് ലഭിക്കേണ്ട വാടക തുക ഇതുവഴി നഷ്ടമാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക