അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം വീണ്ടും നീട്ടി


ന്യൂഡൽഹി: കോവിഡിനെ തുടർന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം മാർച്ച് 31 വരെ നീട്ടിയതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം. ചരക്കു വിമാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

തെരഞ്ഞെടുത്ത റൂട്ടുകളിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി സർവീസുകൾ അനുവദിക്കുമെന്നും മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.

കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. മറ്റു മേഖലകളിൽ നിയന്ത്രണം ലഘൂകരിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.