കൊൽക്കത്ത: പശ്ചിമബംഗാളിൽ ബോംബാക്രമണത്തിൽ മന്ത്രിക്ക് ഗുരുതര പരിക്ക്. തൃണമൂലിന്റെ തൊഴിൽ മന്ത്രി ജാക്കിർ ഹുസൈനാണ് പരിക്കേറ്റത്. മുർഷിദാബാദ് നിംതിതാ റെയിൽവെ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടോടെ ആയിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കും പരിക്കുണ്ട്. ജംഗീപൂര്‍ എം.എല്‍.എയാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നവരില്‍ ഒരാള്‍. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു താഹോര്‍ ഖാന് പറഞ്ഞു. എന്നാല്‍ ആരോപണം നിഷേധിച്ചുകൊണ്ട് ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്തെത്തി.
മുര്‍ഷിദാബാദില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്