"ജാറംകണ്ടി" റോഡരികിൽ പി.ഡബ്ലിയു.ഡി സ്ഥാപിച്ച സ്ഥല സൂചനാ ബോഡിനെതിരെ പരാതിയുമായി മുജാഹിദ് വിഭാഗം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
തടമ്മൽപൊയിൽ നാഗാളികാവ് റോഡിൽ ജാറം കണ്ടിയിൽ സ്ഥാപിച്ച നെയിം ബോർഡിനെതിരെ പരാതിയുമായി മുജാഹിദുകൾ പി.ഡബ്ല്യു.ഡിയെ സമീപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പ്രദേശത്തിന് "ജാറംകണ്ടി "എന്നായിരുന്നു പേര് . ഇതിനെതിരെ ഏതാനും വർഷമായി തീവ്ര സലഫി ധാര പിന്തുടരുന്ന പ്രദേശത്തെ മുജാഹിദുകൾ രംഗത്തുണ്ട്.
തങ്ങൾക്ക് സ്വീകാര്യമല്ലാത്ത ജാറം എന്ന് തുടങ്ങി കൊണ്ടുള്ള പേര് പ്രദേശത്തിൻറെ പേരിനൊപ്പം ഉള്ളതാണ് ഇവരെ അസ്വസ്ഥമാക്കുന്നത്.
ബോർഡ് സ്ഥാപിച്ച് പിറ്റേദിവസം തന്നെ ബോർഡ് പിഴുതെറിയപ്പെട്ടു. തുടർന്ന് കൊടുവള്ളി പോലീസ് പുനസ്ഥാപിക്കുകയാണുണ്ടായത്.
ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് പ്രദേശത്തിൻറെ പേരിനെതിരെ പരാതിയുമായി ഇവർ കൊടുവള്ളി പി.ഡബ്ല്യു.ഡി റോഡ് സെക്ഷനെ സമീപിച്ചിരിക്കുന്നത്.

പ്രദേശത്തിൻറെ പേരിനെതിരെയുള്ള മുജാഹിദുകളുടെ നീക്കത്തിനെതിരെ പ്രദേശവാസികൾ സംയുക്തമായി രംഗത്തെത്തിയിട്ടുണ്ട്.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ഇത്തരം വിഘടനവാദികൾ കാരണമാകുമെന്നും തൊട്ടടുത്ത പ്രദേശങ്ങൾക്ക് എതിരെയും ഇവർ രംഗത്തുവരുമെന്നും ഇത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്ക പ്രദേശ ജനകീയകൂട്ടായ്മ പി.ഡബ്ല്യു.ഡിയെ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.