'കള്ളവോട്ട് ചെയ്യാൻ ആഹ്വാനം'; കെ.സുധാകരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ൽ ബേക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എൽ.എ കെ കുഞ്ഞിരാമന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കേസിൽ കെ. സുധാകരൻ ഹോസ്ദുർഗ് കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സുധാകരൻ മണ്ഡലത്തിലെ ഒരു കുടുംബയോഗത്തിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. സി.പി.എമ്മുകാർ എല്ലായിടത്തും കള്ളവോട്ട് ചെയ്യുന്നതുപോലെ ഉദുമ പിടിക്കാൻ യു.ഡി.എഫ് പ്രവർത്തകരും ആ മാർഗ്ഗം സ്വീകരിക്കണമെന്നും മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ വോട്ട് ചെയ്യണമെന്നും സുധാകരൻ പ്രസംഗിച്ചെന്നാണ് ആരോപണം.''അവിടെ, മരിച്ചവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍, അവിടെ വിദേശത്തുള്ളവരുടെ വോട്ട് ചെയ്യുകയാണെങ്കില്‍ ഇവിടെയും.......'' എന്ന് കെ സുധാകരന്‍ പറഞ്ഞതായാണ് വാദിഭാഗം കോടതിയെ അറിയിച്ചത്. 2016 മെയ് 16നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്.

കുടുംബ യോഗത്തിലെ പ്രസംഗം വീഡിയോ ദൃശ്യങ്ങളായി പുറത്തുവന്നതോടെയാണ് സംഭവം വിവാദമാകുന്നത്. പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്‌ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ, മുതിർന്ന അഭിഭാഷകൻ സി. ശ്രീകുമാർ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെ സുധാകരന് വേണ്ടി അഡ്വക്കേറ്റ് വിനോദ് കുമാർ ചീമേനിയാണ് ഹാജരായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.