'ചെത്തുകാരൻ കോരന്റെ മകന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍'; മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപവുമായി- കെ സുധാകരൻ


കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായ അപഹസിച്ച് കെ സുധാകരന്‍ എംപി. തലശ്ശേരിയില്‍ നടന്ന യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയെ അപഹസിച്ചത്. ചെത്തുകാരൻ കോരന്റെ മകന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കെ സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ സുധാകരന്‍ നടത്തിയ വിമര്‍ശനം ഉയര്‍ത്തിയത് ചര്‍ച്ചയായിരുന്നു. വിജയരാഘവന്‍ ഇരിക്കുന്ന സ്ഥാനത്തെ അപമാനിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും എന്നാല്‍ കനക സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത.

കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് എത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തയതിനെ വിമര്‍ശിച്ച വിജയരാഘവന് മറുപടി പറയുകയായിരുന്നു കെ സുധാകരന്‍. യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെ വീടുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും ഇനിയും പാണക്കാട് പോകുമെന്നും ചര്‍ച്ച നടത്തുെമന്നും അദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക