യോ​ഗിയുടെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോ​ഗ്യതയേ പിണറായിക്കുള്ളൂ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി- കെ. സുരേന്ദ്രൻ


തിരുവനന്തപുരം: യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രം​ഗത്ത്. യോഗി ആദിത്യനാഥ് എവിടെ കിടക്കുന്നുവെന്നും അദ്ദേഹത്തിന്റെ കാലു കഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ കേരള മുഖ്യമന്ത്രി പിണറായി വിജയനുള്ളൂവെന്ന് സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി മലപ്പുറത്ത് എത്തിയ സുരേന്ദ്രൻ അവിടെ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ സുരേന്ദ്രന്റെ പ്രതികരണം. യോഗിക്കും രാഹുൽ ഗാന്ധിക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇതിനെതിരായാണ് സുരേന്ദ്രൻ്റെ പ്രകോപനപരമായ മറുപടി.

രാഹുലിനെ വിമർശിക്കാനുള്ള എന്ത് യോഗ്യതയാണ് പിണറായി വിജയനുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഔദാര്യത്തിലല്ലേ സിപിഐഎമ്മിൽ ചെലവ് നടത്തുന്നത് പോലും. കോൺഗ്രസിന്റെ ഔദാര്യം ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിൽ എവിടെയായിരിക്കുമെന്നും സുരേന്ദ്രൻ വിമർശിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.