സെക്രട്ടേറിയറ്റ് സമരം; പിഎസ്‌സി ഉദ്യോഗാര്‍ഥികളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചര്‍ച്ച നടത്തി


തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരത്ത് സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ മന്ത്രിയുടെ സമീപനത്തില്‍ നിരാശ തോന്നിയെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. പത്ത് വര്‍ഷം റാങ്ക് ലിസ്റ്റ് നീട്ടിക്കിട്ടിയാലും ജോലി ലഭിക്കുമോയെന്ന് മന്ത്രി ചോദിച്ചതായി സമരക്കാരുടെ നേതാവായ ലയ രാജേഷ് പറഞ്ഞു. എന്തിനാണ് സര്‍ക്കാറെ നാണംകെടുത്താന്‍ ഇത്തരം സമരമെന്നും മന്ത്രി ചോദിച്ചതായാണ് വിവരം. കാര്യങ്ങള്‍ കത്യമായി അറിയാത്തതിനാലാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രതികരണം ഉണ്ടായതെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലയ രാജേഷ് പറഞ്ഞു.

അതിനിടെ ഇന്ന് തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമരക്കാര്‍ അറിയിച്ചു. നേരത്തെ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ രേഖാമൂലം ലഭിച്ചാല്‍ സമരം നിര്‍ത്തുമെന്നും ഇവര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതികൂല സാഹചര്യമുണ്ടായാല്‍ ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക