കാലടി സര്‍വകലാശാലയില്‍ വീണ്ടും നിയമന വിവാദം; പാര്‍ട്ടി സഹയാത്രികയ്ക്ക് ജോലി നല്‍കണം, സിപിഎം ഏരിയ സെക്രട്ടറി ജില്ലാക്കമ്മറ്റിക്ക് നല്‍കിയ കത്ത് പുറത്ത്


കൊച്ചി: കാലടി സര്‍വകലാശാലയില്‍ വീണ്ടും അനധികൃത നിയമന വിവാദം ഉയരുന്നു. പാര്‍ട്ടി സഹയാത്രികകയ്ക്ക് ജോലി നല്‍കണം എന്നാവശ്യപ്പെട്ട് പറവൂര്‍ ഏരിയാസെക്രട്ടറി ജില്ലാക്കമ്മിറ്റിക്ക് നല്‍കിയ കത്ത് പുറത്ത്. കത്തില്‍ പറയുന്ന ഡോ.സംഗീതയ്ക്ക് കാലടി സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു.

കത്തുമായി വരുന്ന ഡോ.സംഗീത പാര്‍ട്ടിയുടെ സഹയാത്രികയാണ്. ഇവരെ കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സഹായം ഇവര്‍ക്ക് ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പറവൂര്‍ ഏരിയാ സെക്രട്ടറി ജില്ലാകമ്മിറ്റിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

കത്തില്‍ പരാമര്‍ശിക്കുന്ന സംഗീതയ്ക്ക് ഇവിടെ നിയമനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ക്കും നേതാക്കള്‍ അടക്കമുളളവരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിക്കുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്.

മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം സംവരണം-1, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം-1, ധീവര വിഭാഗം-1 എന്നിങ്ങനെ ആയിരുന്നു ഒഴിവുകള്‍. ഇതിലേക്കുള്ള ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.