പോലീസ് സ്റ്റേഷനിൽ നിന്നും മുങ്ങിയ കഞ്ചാവ് കേസ് പ്രതി കാമുകിയെ കാണാൻ എത്തിയപ്പോൾ സംഭവിച്ചത്...


കോഴിക്കോട്: പൊലീസ് സ്റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കടത്തു കേസ് പ്രതി പൊന്നാനിയില്‍ പിടിയിലായി. ഈസ്റ്റ് പേരാമ്പ്ര തണ്ടോപ്പാറ കൈപ്പാക്കനിക്കുനിയില്‍ മുഹമ്മദ് സരീഷാണ് (24) പിടിയിലായത്. സരീഷും സുഹൃത്തു മുഹമ്മദ് ഹർഷാദും കാറില്‍ കടത്തുകയായിരുന്ന 4.2 കിലോഗ്രാം കഞ്ചാവുമായാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്ന് സരീഷും കൂട്ടുപ്രതി ആവള ചെറുവാട്ട് കുന്നത്ത് മുഹമ്മദ് ഹര്‍ഷാദും പിന്നീട് രക്ഷപെടുകയായിരുന്നു.

വിഡിയോ കോണ്‍ഫറന്‍സിലൂടെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കാന്‍ വെളിച്ചമുള്ള ഭാഗത്തേക്കു കൊണ്ടു വരുമ്പോഴാണ് ഇരുവരും പൊലീസുകാരെ കയ്യേറ്റം ചെയ്ത് പുറത്തേക്ക് ഓടിയത്.

പൊന്നാനിയിലെ മതസ്ഥാപനത്തില്‍ പാര്‍പ്പിച്ച കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. സരീഷ് കാമുകിയെ കാണാൻ ഇവിടെ എത്താനിടയുണ്ടെന്ന നിഗമനത്തില്‍ പൊന്നാനി പൊലീസും ബാലുശ്ശേരി പൊലീസും ഇവിടെ കാത്തു നിന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.