കോവിഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ മെഡിക്കൽ വിദ്യാർഥിനി മരിച്ച സംഭവം; പ്രതിഷേധവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ


കോഴിക്കോട്: കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ ബി.ഡി.എസ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ. മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ മാസം ഇരുപതിനാണ് കോഴിക്കോട് മാത്തോട്ടം സ്വദേശിനി മിത മോഹൻ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. കോവിഡ് വാക്‌സിൻ എടുത്തതിന് പിന്നാലെ മെഡിക്കൽ വിദ്യാർഥിനി മരിച്ചു സംഭവം; പ്രതിഷേധവുമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥികള്‍

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിനി മിത മോഹന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരം തുടങ്ങിയത്. ബുധനാഴ്ച മുഴുവൻ വിദ്യാർഥികളും പഠിപ്പുമുടക്കി കാമ്പസിൽ പ്രകടനം നടത്തി. മിതയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് വിദ്യാർഥികൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.