പ്രവാസികളുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗജന്യമാക്കിയ സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം


കോഴിക്കോട്: വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിലെ ആർ ടി പി സി ആർ ടെസ്റ്റ് സൗജന്യമാക്കിയ സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബുബക്കർ മുസ്ലിയാർ പറഞ്ഞു

വിദേശത്തു നിന്ന് ടെസ്റ്റ് പൂർത്തിയാക്കി, നാട്ടിലെത്തുമ്പോൾ വീണ്ടും അത് ചെയ്യേണ്ടിവരുന്നത്, പ്രവാസികളിൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നതിനാൽ, ടെസ്റ്റ് സൗജന്യമാക്കണമെന്നു സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ വികസന മുന്നേറ്റത്തിൽ മുഖ്യമായ പങ്കുവഹിക്കുന്ന പ്രവാസികളുടെ ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കുന്ന നടപടിയാണ് സർക്കാറിൽനിന്ന് ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായിവിജയനേയും ആരോഗ്യമന്ത്രി കെ കെ ശൈലജയേയും പ്രതേകമായി അഭിനന്ദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.