ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് അടക്കം ജില്ലയിലെ മൂന്ന് വിനോദ സഞ്ചാര പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അരിപ്പാറ, തോണിക്കടവ്, കാപ്പാട് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകീട്ട് അഞ്ചിന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങുകളില്‍ എം.എല്‍.എമാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി, കെ ദാസന്‍, ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് അടക്കം ജില്ലയിലെ മൂന്ന് വിനോദ സഞ്ചാര പദ്ധതികള്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

അരിപ്പാറ വെള്ളച്ചാട്ടം

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അരിപ്പാറ വെള്ളച്ചാട്ടം ലോകശ്രദ്ധ നേടിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നടക്കുന്ന പ്രദേശമാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രദേശത്തെ ഇരുകരകളിലൂടെയായി സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികളാണ് എത്തുന്നത്.1.92 കോടി ചെലവഴിച്ചാണ് അരിപ്പാറ വെള്ളച്ചാട്ട വികസന പദ്ധതി ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയത്. 1.76 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച തൂക്കുപാലം, 7.58 ലക്ഷം രൂപയുടെ ടോയ്‌ലറ്റ് ബ്ലോക്ക്, 8.76 ലക്ഷം രൂപയുടെ സെക്യൂരിറ്റി ക്യാബിന്‍ എന്നിവയും പൂര്‍ത്തിയായി.

തോണിക്കടവ്

പെരുവണ്ണാമൂഴി റിസര്‍വോയര്‍ തീരത്ത് ജലസേചന വകുപ്പിന്റ സ്ഥലത്താണ് തോണിക്കടവ് വിനോദ സഞ്ചാര കേന്ദ്രം ഒരുക്കിയത്. ബോട്ടിംഗ് സെന്റര്‍, വാച്ച്‌ ടവര്‍, കഫ്റ്റേരിയ, റെയിന്‍ ഷെല്‍ട്ടറുകള്‍, ഓപ്പണ്‍ എയര്‍ ആംഫി തിയേറ്റര്‍, ശൗചാലയം, നടപ്പാതകള്‍, ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍,​ തിയേറ്റര്‍ ഗ്രീന്‍ റൂം എന്നിവയാണ് രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ചത്.


കാപ്പാട് ബീച്ച്‌

ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതിയാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. 99.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കടല്‍ത്തീരത്തിന്റെയും പാറക്കൂട്ടങ്ങളുടെയും പ്രകൃതിഭംഗി ഒത്തിണങ്ങിയ വിനോദസഞ്ചാര കേന്ദ്രമാണ് കാപ്പാട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.