ലീഗ് വാദം പൊളിയുന്നു, കത്വ കേസ്‌ അഡ്വ.മുബീൻ ഫാറൂഖി കോടതിയിൽ വാദിച്ചിട്ടില്ലെന്ന്- ദീപിക സിങ് രജാവത്ത്


കോഴിക്കോട്: കത്വ ഫണ്ട് വിവാദത്തിൽ ലീഗ് വാദം പൊളിയുന്നു.‌ കത്വ കേസ്
അഡ്വ.മുബീൻ ഫാറൂഖി കോടതിയിൽ വാദിച്ചിട്ടില്ലെന്ന്- ദീപിക സിങ് രജാവത്ത്. ട്വന്റിഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മുബീൻ ഫാറൂഖി കേസ് കോടതിയിൽ വാദിച്ചിട്ടില്ലെന്ന് ദീപിക പറഞ്ഞത്. കത്വ പെൺകുട്ടിയുടെ അഭിഭാഷകയാണ് ദീപിക റജാവത്ത്
.
നാല് പബ്ലിക്പ്രോസിക്യൂട്ടേഴ്സാണ് വിചാരണ നടപടികളിൽ പങ്കെടുത്തതെന്നും അഡ്വ. മൂബീൻ ഫാറൂഖി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറല്ലെന്നും ദീപിക റജാവത്ത് കൂട്ടിച്ചേർത്തു. അഡ്വ.മുബീൻ ഫാറൂഖി പവർ ഓഫ് അറ്റോണി വാങ്ങിയിട്ടുണ്ടാകാം, പക്ഷേ വാദിച്ചിട്ടില്ലെന്നും ദീപിക പറഞ്ഞു.

കത്വ കേസിൽ ഹാജരായത് അഡ്വ.മുബീൻ ഫാറൂഖി തന്നെയെന്നായിരുന്നു മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറിയുടെ വാദം. അഡ്വ.മൂബീൻ ഫാറൂഖിയാണ് എല്ലാം കോർഡിനേറ്റ് ചെയ്തതെന്നും മുബീൻ ഫാറൂഖി തന്നെയാണ് വാദിച്ചതെന്നും യൂത്ത് ലീ​ഗ് പറഞ്ഞു. മുബാൻ ഫറൂഖിക്ക് കേസ് നടത്തിപ്പിനായാണ് പണം കൈമാറിയതെന്നും യൂത്തി ലീ​ഗ് വാദിക്കുന്നു. വക്കാലത്ത് ഒപ്പിട്ട് വാങ്ങാൻ ദീപിക സിം​ഗ് രജാവത്ത് മുബീൻ ഫാറൂഖിയോട് ആവശ്യപ്പെട്ടുവെന്നും യൂത്തി ലീ​ഗ് പറയുന്നു.

എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് നിലവിൽ ദീപിക സിം​ഗ് രജാവത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.