നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് വീട്ടിൽ തിരിച്ചെത്തി: പൊലീസ് അന്വേഷണം തുടരും


കോഴിക്കോട്: കോഴിക്കോട്
നാദാപുരത്ത് അജ്ഞാതസംഘം തട്ടികൊണ്ടുപോയ യുവാവ് തിരികെയെത്തി. പേരാമ്പ്ര പന്തിരിക്കര സ്വദേശി അജിനാസാണ് തിരികെയെത്തിയത്. തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്ന് അജിനാസ് പറഞ്ഞു.

ഇന്നലെ പുലർച്ചയോടെ അജ്ഞാതസംഘം തട്ടികൊണ്ടു പോയെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ട അജിനാസ് ഇന്നലെ രാത്രി പത്തുണിയോടെ നാദാപുരം പൊലീസ് സ്റ്റേഷനിലെത്തി. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ പോയതാണെന്നും തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നുമാണ് അജിനാസ് ഇപ്പോൾ പറയുന്നത്. തട്ടിക്കൊണ്ടുപോകലിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പൊലീസ് അജിനാസിന്‍റെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടരും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.