കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയ പ്രവാസിയെ ഇനിയും കണ്ടെത്താനായില്ല; ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് സഹോദരന് വാട്സപ്പ് സന്ദേശം: അന്വേഷണം ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ച്


കോഴിക്കോട്‌: തൂണേരി മുടവന്തേരിയിൽ നിന്ന്‌ തട്ടികൊണ്ട് പോയ പ്രവാസി വ്യവസായിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. മുടവന്തേരി സ്വദേശി മേക്കര താഴേകുനി എം. ടി. കെ. അഹമ്മദ് (53) നെയാണ് ശനിയാഴ്ച്ച പുലർച്ചെ കാറിൽ എത്തിയ സംഘം ബലംപ്രയോഗിച്ചു തട്ടിക്കൊണ്ട് പോയത്. വീടിന് സമീപത്തെ എണവള്ളൂർ പള്ളിയിൽ പ്രാർഥനക്കായി സ്ക്കൂട്ടറിൽ പോകവെയായിരുന്നു അക്രമി സംഘം തട്ടിക്കൊണ്ടു പോയത്.

ജില്ലാ പൊലീസ് മേധാവി ഡോ എ . ശ്രീനിവാസന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.കണ്ണൂർ, കാസർകോട്‌ എന്നിവിടങ്ങളിലെ ക്വട്ടേഷൻ സംഘങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തട്ടിക്കൊണ്ട് പോയവർ പ്രൊഫഷണൽ സംഘമാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഖത്തറിലുള്ള ഇയാളുടെ സഹോദരന് ചിലർ, പണം തന്നാൽ അഹമ്മദിനെ വിട്ടയക്കാമെന്ന് വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. വീട്ടുകാരോട് ഒരു കോടി മോചന ദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചു. കൊവിഡ് ആയതിനാൽ പള്ളിയിൽ പുലർച്ചെ പ്രാർഥനക്ക് ഇയാൾ രണ്ട് ദിവസമേ ആയിട്ടുള്ളൂ പോകാൻ തുടങ്ങിയിട്ട്. ഇതു കൊണ്ട് തന്നെ അഹമ്മദിന്‍റെ യാത്രാ വിവരങ്ങൾ കൃത്യമായി അറിയുന്നതിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

ഇതിനിടെ ഞായറാഴ്ച്ച രാവില അഹമ്മദിന്‍റെ വാട്സ് ആപ്പ് സന്ദേശം ബന്ധുക്കൾക്ക് ലഭിക്കുകയുണ്ടായി. ബോട്ടിൽ തടവിലാണെന്നും എത്രയും പെട്ടെന്ന് ഇവർ ആവശ്യപ്പെടുന്ന പണം നൽകണമെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.