കണ്ണൂര്‍: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് എംപിയെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ. കെ. രാഗേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് സുധാകരനെ പേപ്പട്ടിയെന്ന് രാഗേഷ് വിശേഷിപ്പിച്ചത്. കെ. സുധാരകന് ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞുവെന്നും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിന് ആപത്താണെന്നും രാഗേഷ് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങിനെ:
കെ. സുധാകരന് ഭ്രാന്ത്, ഉടൻ ചികിത്സിക്കണം
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടർച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചർച്ചചെയ്യാനില്ലാതെ വന്നപ്പോൾ യുഡിഎഫിന്റെ നേതാക്കൾ തെക്കും വടക്കും നടന്ന് വായിൽതോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നിൽ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയ്യടിയാണ് ഊർജ്ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കിൽ നാടിനാപത്താണ്. അതിന് രാഹുൽഗാന്ധി മുൻകൈയ്യെടുക്കണം.
കെ കെ രാഗേഷ് എം പി