ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി; കേരളത്തിലെ ബിജെപി നേതാക്കൾ സ്വന്തം കാര്യത്തിനായി പാർട്ടിയെ കൊണ്ടുനടക്കുന്നവർ: സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് നടൻ കൊല്ലം തുളസി


കൊല്ലം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും പാർട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി പറഞ്ഞു. ബിജെപിയിലേക്ക് പോകാനുളള തീരുമാനം തെറ്റായിപ്പോയെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
കൊല്ലം തുളസി പറഞ്ഞു.

തന്നെ ആർക്കും വേണ്ടെന്നും, താൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടതെന്നും കൊല്ലം തുളസി പറഞ്ഞു. ‘ശബരിമലയിൽ ഒരു പ്രശ്‌നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു ലോക്കൽ നേതാവ് പോലും ചോദിച്ചില്ല. അതിൽ വിഷമമുണ്ട്’- കൊല്ലം തുളസി പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി. പൊതുരംഗത്ത് സജീവമാകാൻ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക