കോഴിക്കോട് ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്ത സംഭവം; അന്വേഷണം അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക്


കോഴിക്കോട്: ട്രെയിനില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു. സംഭവത്തില്‍ തിരുവണ്ണാമലൈ സ്വദേശി രമണി അറസ്റ്റിലായതിന് പിന്നാലെയാണിത്. 117 ജലാറ്റിന്‍ സ്റ്റിക്കുകളും 350 ഡെറ്റനേറ്ററുകളുമാണ് ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് പിടികൂടിയത്.

കിണര്‍ പണിക്ക് ഉപയോഗിക്കാനായി തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവയെന്നാണ് രമണിയുടെ മൊഴിയെങ്കിലും ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചെതന്നതുള്‍പ്പെടെ വിശദ വിവരങ്ങള്‍ തേടിവരികയാണ് പോലീസ്. രമണിയുടെ തമിഴ്‌നാട്ടിലേയും കേരളത്തിലേയും ബന്ധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചത് എവിടെ നിന്നാണ്, ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നത് തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.