വൈദ്യുതിമോഷണം; ബി.ജെ.പി കൗൺസിലർക്ക് കെഎസ്ഇബി കൊടുത്തത് എട്ടിന്റെ പണി


തൊടുപുഴ: നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടി കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം 81,000 രൂപ പിഴയീടാക്കി.
കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ. സുദീപി​ൻെറ വീട്ടിലാണ് വൈദ്യുതിമോഷണം പിടികൂടിയത്. ശ്രീലക്ഷ്മിയുടെ അച്ഛന്‍ തൊടുപുഴ മുതലിയാര്‍മഠം കാവുകാട്ട് കെ.ആര്‍. സുദീപ് കുമാറി​ൻെറ ഉടമസ്ഥതയി​െല വീട്ടില്‍നിന്ന്​ സമീപത്തെ ഇവരുടെ രണ്ട്​ വീടുകളിലേക്ക് രണ്ട് കേബിള്‍ വലിച്ചാണ്​ അനധികൃതമായി വൈദ്യുതിയെടുത്തത്.

രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്. വൈദ്യുതി മോഷണത്തിന് 61,000 രൂപയും നിയമനടപടിക്ക് മുതിരാതിരിക്കാനുള്ള കോമ്പൗണ്ടിങ്​ ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്താണ് 81,000 രൂപ പിഴ അടപ്പിച്ചത്. എന്നാല്‍, സംഭവം രാഷ്​ട്രീയപ്രേരിതമാണെന്നും തങ്ങളുടെ വീട്ടിലേക്കുതന്നെയാണ് വൈദ്യുതിയെടുത്തതെന്നും ശ്രീലക്ഷ്​മി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.